Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കല്‍പ

കൈലാസക്കാഴ്ചയൊരുക്കുന്ന കല്‍പ

24

സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമുള്ള പ്രത്യേകതകള്‍ യാത്രയുടെ വ്യത്യസ്തത കൂട്ടുന്നു. ഹിമാചല്‍ പ്രദേശ് നല്‍കുന്ന അനുഭവവും ഇതുതന്നെയാണ്. ഹിമാലയന്‍ കാഴ്ചകളും താഴ് വരകളും നദികളുമുള്ള ഹിമാചല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണെന്ന് പറയാതിരിക്കാനാവില്ല.

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത്‌ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. റിക്കോങ് പിയോയ്ക്ക് മുമ്പ് കിന്നൗറിന്റെ കേന്ദ്രമായിരുന്നു കല്‍പ. ആറാം നൂറ്റാണ്ടില്‍ മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ മഗധ രാജാവിന്റെ കീഴിലായിരുന്നുവത്രേ ഈ സ്ഥലം. പിന്നീട് 9, 12 നൂറ്റാണ്ടുകലില്‍ ഈ സ്ഥലം  തിബറ്റിലെ ഗൂഗെ സാമ്ര്യാജ്യത്തിന്റെ കീഴിലായി. ഇതിന് ശേഷം മുഗള്‍ രാജാവായ അക്ബര്‍ കല്‍പ പിടിച്ചടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.

കിന്നൗര്‍ കൗലാസ് പര്‍വ്വതമാണ് കല്‍പയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക ഭാഷയില്‍ കിന്നര്‍ കൈലാഷ് പര്‍വ്വതം എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരകള്‍ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. പര്‍വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

വ്യത്യസ്തമായ വാസ്തുവിദ്യാ രീതികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്രു കോട്ട, നാഗ ക്ഷേത്രം, സപ്‌നി എന്നിവ സന്ദര്‍ശിയ്ക്കാം. ഇവയെല്ലാം വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ചിനി ഗ്രാമമാണ് മറ്റൊരു കാഴ്ച. സമുദ്രനിരപ്പില്‍ നിന്നും 2290 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റിക്കോങ് പിയോയാണ് മറ്റൊരു പ്രധാന കേന്ദ്രം.

കിന്നൗര്‍ കൈലാസ് പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാന്‍ കഴിയും. ആത്മഹത്യാമുനമ്പാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്, ആപ്പിള്‍ ഓര്‍ച്ചാര്‍ഡ്‌സില്‍ നിന്നും 10 മിനിറ്റ് ദൂരമേയുള്ളു ആത്മഹത്യാമുനമ്പിലേയ്ക്ക്. സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കാണെങ്കില്‍ കല്‍പയില്‍ നല്ല ട്രക്കിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് പുതിയൊരു അനുഭവം തന്നെയായിരിക്കും.

മനോഹരമായി നെയ്‌തെടുത്ത ഷോളുകളും, കിന്നൗരി തൊപ്പികളും വിറ്റു ജീവിയ്ക്കുന്നവരാണ് കല്‍പയിലെ ഭൂരിഭാഗം ജനങ്ങളും. ബുദ്ധമതവും ഹിന്ദുമതവും ചേര്‍ന്നുണ്ടായ തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരമാണ് ഇവിടെ കാണാന്‍ കഴിയുക. റെയില്‍ റോഡുമാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും കല്‍പയില്‍ എത്താം. ഷിംല വിമാനത്താവളമാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 276 കിലോമീറ്ററാണ് ദൂരം. ഷിംലയിലാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 244 കിലോമീറ്ററാണ് ദൂരം. ഹിന്ദുസ്ഥാന്‍- ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന എന്‍എച്ച 22ല്‍ സഞ്ചരിച്ചാല്‍ കല്‍പയിലെത്താം. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷിംല, റാംപുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കല്‍പയിലേയ്ക്ക് ബസുകളുണ്ട്. വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തങ് പാസിലൂടെയും കല്‍പയിലേയ്ക്ക് സഞ്ചരിയ്ക്കാം.

വേനല്‍ക്കാലമാണ് കല്‍പ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് അധികം ചൂട് ഇവിടെ അനുഭവപ്പെടാറില്ല. വേനല്‍ക്കാലത്തെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞത് 8 ഡിഗ്രി സെല്‍ഷ്യസും. പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ഇവിടുത്െത മഴക്കാലം. ചിലപ്പോള്‍ മഴയേ ഉണ്ടാകില്ല, എന്നാല്‍ മറ്റു ചിലപ്പോള്‍ കനത്ത മഴ പെയ്യുകയും ചെയ്യും. തണുപ്പുകാലത്ത് കല്‍പ സന്ദര്‍ശനം അല്‍പം ബുദ്ധിമുട്ടേറിയതാകും, പ്രത്യേകിച്ചും തണുപ്പ് അധികം ശീലിയ്ക്കാത്തവര്‍ക്ക്, ശീതകാലത്ത് ഇവിടുത്തെ താപനില -10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

കല്‍പ പ്രശസ്തമാക്കുന്നത്

കല്‍പ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കല്‍പ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കല്‍പ

  • റോഡ് മാര്‍ഗം
    പഴയ ഹിന്ദുസ്ഥാന്‍-തിബറ്റ് റോഡില്‍, അതായത് എന്‍എച്ച് 22ലാണ് കല്‍പയിലേയ്ക്ക് യാത്രചെയ്യേണ്ടത്. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. ഷിംല, റാംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തംങ് പാസിലൂടെയും കല്‍പയിലേയ്ക്ക് യാത്ര ചെയ്യാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഷിംലയില്‍ത്തന്നെയാമ് കല്‍പയ്ക്ക് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുമുള്ളത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കല്‍പയിലേയ്ക്ക് 230 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ ഇതുവഴി പോകുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസിലോ ടാക്‌സിയിലോ കല്‍പയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷിംലയിലാണ് കല്‍പയ്ക്ക് അടുത്തുള്ള വിമാനമാത്താവളം. 250 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ദില്ലി, കുളി എന്നിവിടങ്ങളിള്‍ നിന്നും ഷിംലയിലേയ്ക്ക് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സികളിലോ കല്‍പയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat