Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ്പറ്റ » കാലാവസ്ഥ

കല്‍പ്പറ്റ കാലാവസ്ഥ

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് കല്‍പ്പറ്റയില്‍. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് കല്‍പ്പറ്റയില്‍ എത്തിച്ചേരുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു.ഇക്കാലത്ത് 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലും ഇവിടെ മഴ പെയ്യുന്നു. കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല ഇവിടെ.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കല്‍പ്പറ്റയില്‍. ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് കല്‍പ്പറ്റ യാത്രയ്ക്ക് പറ്റിയ സമയം. 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10  ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ താപനില. തണുപ്പകറ്റാനായി ജാക്കറ്റുകളും മറ്റും കരുതി വേണം ഇക്കാലത്ത് വയനാട്ടിലെത്താന്‍. ta.