കല്‍സിയിലെ പ്രമുഖ വിനോദകേന്ദ്രമാണ് ചക്രത. വിവിധ സാഹസിക വിനോദങ്ങളായ റിവര്‍ റാഫ്റ്റിങ്, ക്രോസിങ്, കയാക്കിങ്, പാരാസെയ്ലിങ്, പാലം നിര്‍മാണം, റാപ്പല്ലിങ്, മല കയറ്റം എന്നിവ ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇവിടെയുള്ള വിവിധ റിസോര്‍ട്ടുകളുടെ ആഭിമുഖ്യത്തിലാണ് ഇവ നടത്തപ്പെടുന്നത്. , വോളിബോള്‍, ഒബ്സറ്റാക്ള് കോഴ്സ്, ബാസ്കറ്റ് ബോള്‍, ഗോള്‍ഫ്, മൗണ്ടയ്ന്‍ ബൈക്കിങ് എന്നിവയും ഇവിടെ ആസ്വദിക്കാം. പാരാസെയ്ലിങ്, ട്രക്കിങ്, സ്കീയിങ്, ആര്‍ച്ചറി എന്നിവക്ക് നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്.