കാഞ്ചന്‍ജംഗയിലെ ഇരട്ട വെള്ളച്ചാട്ടത്തിലെത്താന്‍ പെല്ലിങ്ങില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര വേണ്ടി വരും. വലിയപാറക്കൂട്ടങ്ങള്ക്കിടയില് നിന്നും വെള്ളം കുത്തിയൊഴുകിയെത്തുന്ന കാഴ്ച അതിമനോഹരമാണ്. യുക്സോമിലേക്കുള്ള യാത്രമധ്യേ സന്ദര്‍ശകര്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ തങ്ങാറുണ്ട്.