Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാഞ്ചനൂര്‍

ശിവന്‍ ശുക്രനായി വാഴുന്ന  കാഞ്ചനൂര്‍

5

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് കാഞ്ചനൂര്‍ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. കാവേരിനദിയുടെ വടക്കേക്കരയിലായി കുംഭകോണത്തു നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് കാഞ്ചനൂരിന്റെ കിടപ്പ്. അഗ്നീശ്വരര്‍ സ്വാമി ക്ഷേത്രമാണ് കാഞ്ചനൂരിലെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. ശിവനും ശുക്രനുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദേവന്മാര്‍. കാവേരി ഡെല്‍റ്റ പ്രദേശത്തെ 9 നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നെന്നനിലയ്ക്കും ഈ ക്ഷേത്രം ഏറെ പ്രശസ്തമാണ്. 100മുതല്‍ 150 അടിവരെ ഉയരമുള്ള ചെറുകുന്നുകള്‍ കാഞ്ചനൂരിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ്. ഇവിടങ്ങളില്‍ മാംഗനീസ് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

കാഞ്ചനൂരിന്റെ ചരിത്രം

അഗ്നീശ്വരര്‍ സ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ഇവിടെ ശിവന്‍ ശുക്രനായി രൂപമെടുത്തതാണെന്നാണ് വിശ്വാസം. സൂര്യദേവന്റെ പ്രതിഷ്ഠയുള്ള സൂര്യനാര്‍ കോവലിന് അടുത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സൂര്യനാര്‍ കോവിലും നവഗ്രഹക്ഷേത്രങ്ങളില്‍ ഉല്‍പ്പെട്ടതാണ്. വിശ്വാസപ്രകാരം ഭക്തര്‍ ക്ഷേത്രത്തിന്റെ തെക്കേ കവാടത്തിലൂടെയാണ് അകത്തേയ്ക്ക് കടക്കേണ്ടത്. ശ്രീകോവിലില്‍ ശിവന്റെയും പാര്‍വ്വതിയുടെയും ബിംബങ്ങള്‍ വലതുവശത്തായും ഗണേശപ്രതിമ ഇടതുവശത്തായിട്ടുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കിനഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ കാഴ്ച അതിമനോഹരമാണ് അഞ്ച് തട്ടുകളായുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നത്.

കാഞ്ചനൂരിന് സമീപമുള്ള മറ്റു ക്ഷേത്രങ്ങളും വിനോദസാധ്യതകളും

കാഞ്ചനൂരിലും പരിസരത്തുമായിട്ടാണ് 9 നവഗ്രഹ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശനിയുടെ പ്രതിഷ്ഠയുള്ള തിരുവല്ലാര്‍, ശുക്രപ്രതിഷ്ഠയുള്ള കാഞ്ചനൂര്‍, സൂര്യപ്രതിഷ്ഠയുള്ള സൂര്യനാര്‍ കോവില്‍, ബുധപ്രതിഷ്ഠയുള്ള തിരുവെങ്കാട്, രാഹു വാഴുന്ന തിരുനാഗേശ്വരം, ചന്ദ്രപ്രതിഷ്ഠയുള്ള തിങ്കളൂര്‍, കേതുവിന്റെ പ്രതിഷ്ഠയുള്ള കീഴ്‌പെരുമ്പല്ലം എന്നിവയാണ് നവഗ്രഹക്ഷേത്രങ്ങള്‍. ഇവയെല്ലാം കാഞ്ചനൂരിലും സമീപങ്ങളിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്.

കാഞ്ചനൂരെത്താന്‍

കുഭംകോണം റെയില്‍വേ സ്‌റ്റേഷനും ട്രിച്ചി ജങ്ഷനുമാണ് കാഞ്ചനൂരിന് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. കുംഭകോണത്തുനിന്നും ട്രിച്ചിയില്‍ നിന്നും ഇവിടേയ്ക്ക് ബസ്, ടാക്‌സി സര്‍വ്വീസുകളുണ്ട്.

കാഞ്ചനൂരിലെ കാലാവസ്ഥ

അല്‍പം ചൂടുള്ളതാണെങ്കിലും പ്രസന്നമായ കാലാവസ്ഥയാണ് ഇവിടുത്തേത്.

English Summary: Kanjanoor is a village located in the district Thanjavur in Tamil Nadu. This place is situated on the Northern bank of Cauveri River approximately 18 kms from the north east of the city Kumbakonam. This place is famous for Agniswarar Swami Temple. The temple of Agniswarar Swami is dedicated to  Lord Shiva is also a prominent place of worship for the planet Venus (Shukra).

കാഞ്ചനൂര്‍ പ്രശസ്തമാക്കുന്നത്

കാഞ്ചനൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാഞ്ചനൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാഞ്ചനൂര്‍

  • റോഡ് മാര്‍ഗം
    തഞ്ചാവൂര്‍ ജില്ലാകേന്ദ്രത്തിന് അടുത്തായിട്ടാണ് കാഞ്ചനൂര്‍ സ്ഥിതിചെയ്യുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ട്രിച്ചി, മധുരൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം കാഞ്ചനൂരിലേയ്ക്ക് ബസുകള്‍ ലഭ്യമാണ്. തിരുവനന്തപുരം, കന്യാകുമാരി, മധുര, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രിച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തഞ്ചാവൂരിലേയ്ക്ക് 25 കിലോമീറ്ററാണ് ദൂരം. തഞ്ചാവൂരില്‍ നിന്നും കാഞ്ചനൂരിലേയ്ക്ക് എത്തുക എളുപ്പമാണ്. മധുരൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കെല്ലാം ട്രിച്ചി ജങ്ഷനില്‍ നിന്നും ട്രെയിനുകളും ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കാഞ്ചനൂരിന് അടുത്തുള്ള വിമാനത്താവളം ട്രിച്ചിയിലാണ്. തഞ്ചാവൂരില്‍ നിന്നും ഇവിടേയ്ക്ക് 105 കിലോമീറ്റര്‍ ദൂരമുണ്ട്. ചെന്നൈയില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുമെല്ലാം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. ഇതിനടുത്തുള്ള മറ്റ് വിമാനത്താവളങ്ങള്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun