കുഭംകോണത്തുനിന്നും 15 കിലോമീറ്റര്‍ അകലെയാണ് അഗ്നീശ്വരര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവഗ്രഹങ്ങളിലൊന്നായ ശുക്രനെ ഇവിടെ ആരാധിയ്ക്കുന്നുണ്ട്. എന്നാല്‍ പ്രത്യേകമായൊരു ശുക്രപ്രതിഷ്ഠ ഇവിടെ കാണാന്‍ കഴിയില്ല. ശുക്രനെന്ന പേരില്‍ ആരാധിയ്ക്കുന്നതും ശിവനെ തന്നെയാണ്. തമിഴ്നാട്ടിലെ 9 നവഗ്രഹ സ്ഥലങ്ങളില്‍ ആറാമത്തേതാണ് ഇത്. ശിവനും പാര്‍വ്വതിയുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശിവനെ അഗ്നീശ്വരര്‍ എന്നും പാര്‍വ്വതിയെ കര്‍പ്പകാംബാള്‍ എന്നും കരുതിയാണ് ആരാധിച്ചുപോരുന്നത്. ജാതകപ്രകാരം ശുക്രദശയുള്ളവര് അനുഗ്രഹങ്ങള്‍ക്കായി ഇവിടെയെത്തി പ്രാര്‍ത്ഥനകള്‍ നടത്തുന്നത് വിശേഷമായിട്ടാണ് കരുതിപ്പോരുന്നത്.
ബ്രഹ്മദേവന് ശിവപാര്‍വ്വതിമാര്‍ ഇവിടെവച്ച് വിവാഹിതരായതായി സ്വപ്നം കണ്ടു. അഗ്നിയുടെ രൂപത്തിലാണ് ഇവിടെ ശിവന് ഇരിയ്ക്കുന്നത്. ബ്രഹ്മാവ് ആരാധിച്ചിരുന്ന ബ്രഹ്മ ലിംഗം ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുതുടങ്ങി ഒട്ടേറെ വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ശിവകാമി, നടരാജര്‍ എന്നിവരുടെ ചിത്രങ്ങള്‍ കാണാം. വിജയനഗര സാമ്രാജ്യകാലത്തെയും ചോളരാജാക്കന്മാരുടെ കാലത്തേയും ലിഖിതങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ കാണാം. നടരാജ സഭ മുക്തിമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ശിവ താണ്ഡവം മുക്തി താണ്ഡവം എന്നുകൂടി അറിയപ്പെടുന്നുണ്ട്. അതുമായി ഈ പേരിനും ബന്ധമുണ്ടായിരിക്കാം.