പള്ളിയായി പണിതതാണ് ഈ കത്തീഡ്രല്‍. വയമ്പു പുരയിടമെന്ന സ്ഥലത്ത് ചിറ്റാറിന്റെ കരയിലായിട്ടാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. മനോഹരമായ ലൊക്കേഷനിലാണ് പള്ളിയുടെ നില്‍പ്പ്. 1826ലാണ് ഈ പള്ളി പണിതത്. പിന്നീട് 1945ല്‍ പള്ളി പുതുക്കിപ്പണിത്. ഈ നിര്‍മ്മാണപ്രവര്‍ത്തികള്‍ 1961ലാണ് അവസാനിച്ചത്. 1977 മാര്‍ച്ച് 17ന് പള്ളിയുടെ 150തിരുനാല്‍ ആഘോഷിച്ചു. ഇതിന് പിന്നാലെയാണ് പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തിയത്. നാടിന്റെ നാനാഭാഗത്തുനിന്നും ഒട്ടേറെ ഭക്തര്‍ ഈ പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്.