കാങ്കര്‍ നഗരത്തോട് ചേര്‍ന്നാണ് മാ ശിവാനിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം. കാളിദേവിയുടെയും, ദുര്‍ഗാദേവിയുടെയും സമ്മിശ്രരൂപമാണ് മാ ശിവാനി. ഇത്തരത്തിലുള്ള ഒരു വിഗ്രഹം വേറൊരിടത്തുള്ളത് കൊല്‍ക്കത്തയില്‍ മാത്രമാണ്. ഇവിടെ നടക്കുന്ന പ്രധാന ആഘോഷം നവരാത്രി ദിനത്തിലാണ്.