കാങ്കറില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് മലഞ്ജ്കുദും വെള്ളച്ചാട്ടം. നീലി ഗോണ്ടി എന്ന സ്ഥലത്ത് നിന്നാണ് ദൂത് നദി ആരംഭിക്കുന്നത്. മലഞ്ജ്കുദും എന്ന സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്ററകലെ പത്ത്, പതിനഞ്ച്, ഒമ്പത് മീറ്ററുകള്‍ ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. കോണിയുടെ ആകൃതിയിലുള്ള ഈ വെള്ളച്ചാട്ടം ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ്.