കണ്ണൂരില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഗുണ്ടര്‍ട്ട് ബംഗ്ലാവിലേക്ക്. കണ്ണൂരിലെ പ്രശസ്തമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. തലശ്ശേരി ടൗണിന് സമീപത്തായി ഇല്ലിക്കുന്ന് എന്ന കുന്നിന്മുകളിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ മലയാളം നിഖണ്ടുവിന്റെ രചയിതാവും പണ്ഡിതനും ചരിത്രകാരനുമായ സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1839 കാലത്ത് ഇവിടെ താമസിച്ചിരുന്നു. ഏതാണ്ട 20 വര്‍ഷക്കാലം അദ്ദേഹം ഇവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. അങ്ങനെയാണ് ഈ കെട്ടിടത്തിന് ഗുണ്ടര്‍ട്ട് ബംഗ്ലാവ് എന്ന പേരുവരുന്നത്.
മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം, മറ്റൊരു പ്രസിദ്ധീകരണമായ പശ്ചിമോദയം തുടങ്ങിയവയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഇന്ന് നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഗുണ്ടര്‍ട്ട് മെമോറിയല്‍ ചര്‍ച്ച് തുടങ്ങിയവയും ഇവിടത്തെ കാഴ്ചകളാണ്.