വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കൊട്ടിയൂര്‍ ശിവക്ഷേത്രം, കണ്ണൂര്‍

ശുപാര്‍ശ ചെയ്യുന്നത്

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ്  സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു. വാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന പുഴയുടെ നടുവിലാണ് കൊട്ടിയൂരിലെ പ്രധാന ആരാധനാകേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നത്.

കൊട്ടിയൂര്‍ ശിവക്ഷേത്രം, കണ്ണൂര്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ആരാധനാ സ്ഥലങ്ങളാണ് ഇവിടെയുള്ളത്. 28 ദിവസം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തില്‍ പങ്കുകൊള്ളാനായി തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരുന്നു. ഇളനീര്‍വെപ്പും ഇളനീരാട്ടുമാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍. കണ്ണൂരില്‍ നിന്നും 70ഉം തലശ്ശേരിയില്‍നിന്നും 60 ഉം ദൂരം യാത്രചെയ്താല്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്താം.

Please Wait while comments are loading...