കേരള കര്‍ണാടക അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു ആകര്‍ഷണകേന്ദ്രമാണ് പൈതല്‍മല. വൈതല്‍മല എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കണ്ണൂരില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പൈതല്‍മല സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
6 മുതല്‍ 10 കിലോമീറ്റര്‍ വരെ ട്രക്കിംഗിനുള്ള സൗകര്യമുണ്ട് പൈതല്‍മലയില്‍. വിവിധതരം പക്ഷികളും മറ്റ് ജന്തുജാലങ്ങളും നിറഞ്ഞതാണ് പൈതല്‍മല പ്രദേശം. പഴയകാലത്തെ ആദിവാസി രാജാവായ വൈതല്ക്കോന്റെ കൊട്ടാരവും പൈതല്‍മലയില്‍ കാണാന്‍ സാധിക്കും.