വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തളിപ്പറമ്പ, കണ്ണൂര്‍

ശുപാര്‍ശ ചെയ്യുന്നത്

കണ്ണൂര്‍ നഗരത്തില്‍ നിന്നും 21 കിലോമീറ്റര്‍ പയ്യന്നൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ തളിപ്പറമ്പയിലെത്താം. തിരക്കേറുന്ന ഒരു ടൗണ്‍ഷിപ്പും മുനിസിപ്പാലിറ്റിയുമാണ് തളിപ്പറമ്പ. കുന്നുകളും പുഴകളും നിറഞ്ഞ മനോഹരമായ കാഴ്ചകളും നിറയെ ആരാധനാലയങ്ങളുമാണ് തളിപ്പറമ്പയുടെ പ്രത്യേകത. കുപ്പവും വളപട്ടണവുമാണ് തളിപ്പറമ്പിലെ പ്രധാന നദികള്‍.

ശ്രീ രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ, കണ്ണൂര്‍
Image source:www.wikipedia.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രമാണ് തളിപ്പറമ്പിലെ പ്രധാനപ്പെട്ട ആകര്‍ഷണം. ആയിരക്കണക്കിന് ആരാധകര്‍ നിത്യേന തൊഴാനെത്തുന്ന കേരളത്തിലെ തിരക്കേറിയ അമ്പലങ്ങളിലൊന്നാണ് അനുപമമായ മുത്തപ്പന്‍ ക്ഷേത്രം. പരിയാരം മെഡിക്കല്‍ കോളേജ്, കുരുമുളക് ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാന്‍ കേന്ദ്രം മുതലായവയാണ് തളിപ്പറമ്പിലെ മറ്റ് പ്രധാന കാഴ്ചകള്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

Please Wait while comments are loading...