കന്യാകുമാരിയുടെ അടയാളമാണ് തിരുവുള്ളുവര്‍ പ്രതിമ. പ്രശസ്ത തമിഴ് കവി തിരുവുള്ളുവരുടെ സ്മരണയ്ക്കായാണ് ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 133 അടിയാണ് കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം. വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായാണ് തിരുവുള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. തിരുവുള്ളുവരുടെ തിരുക്കുറലിലെ 38 അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യത്തെ 38 അടി ഉയരം. ഡോക്ടര്‍ വി ഗണപതി സ്താപതിയാണ് ഈ പ്രതിമ രൂപകല്‍പ്പന ചെയ്തത്.