ഗണ്ഡ ഘര്‍, ക്ലോക്ക് ടവര്‍എന്ന പേരിലും അറിയപ്പെടുന്നു. 1901 ലാണ് ചെങ്കല്ലില്‍ ഈ ക്ലോക്ക് ടവര്‍ നിര്‍മ്മിക്കപ്പെട്ടത്. ഒരു അതിശയകരമായ വസ്തുത എന്നത് മഹാരാജ ജഗ്ജിത് സിങ്ങ് മരണപ്പെട്ടതോടെ ഈ ക്ലോക്ക് നിശ്ചലമായി എന്നുള്ളതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഈ ക്ലോക്ക് ടവര്‍ സംരക്ഷിക്കുകയും, അറ്റകുറ്റപ്പണികള്‍ ചെയ്തുവരികയും ചെയ്യുന്നു. ഇപ്പോള്‍ ഈ ക്ലോക്ക് കൃത്യമായി മണിനാദം മുഴക്കി സമയം അറിയിക്കുന്ന നിലയിലാണ്.