സുല്‍ത്താന്‍പൂര്‍ ലോധിയിലുള്ള ഗുരുദ്വാര ബീര്‍ സാഹിബ് സിഖ് വംശജരുടെ ഒരു പ്രമുഖ മതകേന്ദ്രമാണ്. ആദ്യ സിഖ് ഗുരുവായ ഗുരു നാനാക്ക് ദേവ്ജി പതിനാല് വര്‍ഷം ഇവിടെ ചെലവഴിച്ചാതായും, ഇവിടെയുള്ള ബീന്‍ ഒരു ചെറിയ അരുവിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചുവെന്നും വിശ്വാസിക്കപ്പെടുന്നു. ഇദ്ദേഹം ഇവിടെ ബീര്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിനാലാണ് ബീറിന് ഈ പേര് ലഭിച്ചത്.
ഇപ്പോഴുള്ള ഈ കെട്ടിടം നിര്‍മ്മിച്ചത് മഹാരാജാ ജഗ്ജിത് സിങ്ങാണ്. വിശാലമായ, എട്ട് കോണുകളുള്ള തൂണുകളും, അലംകൃതമായ പ്രവേശനകവാടവുമാണ് ഗുരുദ്വാരയുടേത്. വൈവിധ്യമാര്‍ന്ന പൂക്കളുടെ ഡിസൈനുകള്‍ ചുവരുകളെയും, മേല്‍ക്കൂരയെയും അലങ്കരിക്കുന്നു. എല്ലാ വര്‍ഷവും നവംബറില്‍ ഗുരു നാനാക്ക് ദേവി ജിയുടെ ജന്മദിനത്തില് ഇവിടെ വലിയ ആഘോഷം സംഘടിപ്പിക്കപ്പെടുന്നു.