1923 ല്‍ സ്ഥാപിക്കപ്പെട്ട യുദ്ധസ്മാരകം, ക്യാപ്റ്റന്‍ ജാഗര്‍ സിങ്ങ് യുദ്ധ സ്മാരകം എന്നാണ് അറിയപ്പെടുന്നത്. ഇന്തോ-അറബിക് വാസ്തുവിദ്യാ ശൈലിയില്‍ ചെങ്കല്ലിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കലത്തില്‍ നിര്‍മ്മിച്ച ഒരു പട്ടാളക്കാരന്റെ പ്രതിമ ഇവിടെയുണ്ട്. മനോഹരമായ പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട ഇവിടം ഒഴിവ് വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമാണ്.