വളരെ പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ പല്ലവകാലത്ത് പുതുക്കി പണിതതായി വിശ്വസിക്കുന്നു. അമ്മയാര് ക്ഷേത്രത്തിന്റെ എതിര്‍വശത്തായാണ് ക്ഷേത്രം. ഫ്രഞ്ച് ഭരണകാലത്ത് ഇത് വീണ്ടും പുതുക്കി പണിതിട്ടുണ്ട്.
കൈലാസനാഥാര് ദേവനും സൌന്ദരാമ്പാള് ദേവിക്കുമായാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. അലങ്കാരപ്പണികളുള്ള നാല് ഡോറുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കവാടത്തിന്റെ പടിഞ്ഞാറ് വശം തിരിഞ്ഞിരിക്കുന്നത് സുബ്രമണ്യാര് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലേക്കാണ്.