ദക്ഷിണേന്ത്യയിലെ എറെ പേര് കേട്ട ക്ഷേത്രമാണിത്. വിശ്വാസികളുടെ പ്രിയങ്കരമായ പുണ്യകേന്ദ്രവുമാണ്. ചര്‍മ്മരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവരും, വന്ധ്യത, ദാമ്പത്യപ്രശ്നങ്ങള്‍ എന്നീ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുമായ ഒരുപാട്പേര് പ്രത്യാശയോടെ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും എന്ന് ഐതിഹ്യങ്ങളെ മുന്‍ നിറുത്തി വിശ്വാസികള്‍ പറയുന്നു.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഇവിടെ വന്ന് രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാം. പൂര്‍ണ്ണ വിശ്വാസത്തോടെ ദേവിയെ നമിക്കുന്നവരുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്നാണ് പൊതുവെയുള്ള വിശ്വാസം.
ചൈത്രമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചകളില്‍ ഇവിടെ ആഘോഷിച്ചുവരാറുള്ള ഒരുത്സവം തെക്കേ ഇന്ത്യയിലെ ഭക്തര്‍ക്കിടയില്‍ പ്രസിദ്ധമാണ്. തീര്‍ത്ഥാടകരും സഞ്ചാരികളും ഒരുപോലെ ഈ ഉത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ഇവിടെ എല്ലാ വര്‍ഷവും വന്നെത്തുന്നു.