ദേവകോട്ടയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദേവക്കോട്ട പട്ടണത്തിലെ ചെട്ടിയാര്‍ സമുദായത്തില്‍ പെടുന്ന നാട്ടുകോട്ട നഗര്താറുകളാണ് ഇത് പണിതത്. ചെട്ടിയാര്‍ സമൂഹത്തിന്റെ പരമ്പരാഗത വാസ്തുശൈലി ക്ഷേത്രനിര്‍മ്മിതിയില്‍ ദര്‍ശിക്കാം.
ശിവനാണ് ഇവിടത്തെ പ്രധാന മൂര്‍ത്തി. അദ്ദേഹത്തെ കൂടാതെ ശ്രീ സുന്ദരേശ്വരരെയും ശ്രീ മീനാക്ഷിയെയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്. തന്റെ ഭക്തരെ ആശീര്‍വദിക്കാന്‍ ശിവന് ഒരു സ്വര്ണ്ണക്കുതിരയുടെ പുറത്തേറി ഇവിടെ വരാറുണ്ട് എന്ന് ആളുകള്‍ വിശ്വസിക്കുന്നു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ നവരാത്രി മഹോത്സവത്തിന് ലോകത്തെവിടെയുമുള്ള നഗര്ത്താറുകള് ഇവിടെ എത്തിച്ചേരും. ദീപാവലിക്ക് പുറമെ ഇവിടെ ആഘോഷിച്ച് വരാറുള്ള മറ്റൊരു മാമാങ്കമാണ് സ്ക്കന്ദര്ഷഷ്ടിവ്യാഴ. ഒരു വാരമാണ് ഈ ഉത്സവകാലം. മുരുകന്റെ അനുയായികള്‍ ഏറെ പകിട്ടോടെയും ആര്‍ഭാടത്തോടെയും ഇത് കൊണ്ടാടുന്നു. ക്ഷേത്രത്തിന്റെ അറിയപ്പെട്ട മറ്റൊരു സവിശേഷത കഴിഞ്ഞ അറുപത് വര്‍ഷമായി ആചരിച്ച് വരുന്ന വാരവഴിപാട് എന്ന ചടങ്ങാണ്. ഭക്ത്യാദരവോടെയാണ് ഈ ആചാരാനുഷ്ഠാനങ്ങള്‍.