Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » പ്രാണമല ഷേഖ് ഒലിയുല്ല ദര്‍ഗ

പ്രാണമല ഷേഖ് ഒലിയുല്ല ദര്‍ഗ, കാരക്കുടി

20

കാരക്കുടി പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദര്‍ഗ മുസ്ലിം വിശ്വാസികളുടെ മനസ്സുകളെ ഏറെ സ്വാധീനിച്ചതാണ്.  ഈ ദര്‍ഗയില്‍ പ്രാര്‍ത്ഥനയും വഴിപാടും അര്‍പ്പിക്കുന്നവരുടെ ഏതാഗ്രഹവും സഫലമാകുമെന്ന വിശ്വാസം നിലവിലുള്ളതിനാല്‍ മതവിശ്വാസങ്ങള്‍ക്കതീതമായ് ധാരാളം ആളുകള്‍ ദര്‍ഗ സന്ദര്‍ശിക്കന്‍ ഇവിടെ എത്തിച്ചേരാറുണ്ട്. സാഫല്യം നേടിയവരും ഉപകാരസ്മരണയ്ക്ക് ഇവിടെ വന്നെത്തുന്നു.

സഞ്ചാരികളും ദേശവാസികളും ഒരുപോലെ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് ഈ ദര്‍ഗ. പ്രത്യാശയോടെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സന്താനഭാഗ്യം, ഉദ്യോഗലബ്ധി, അനുയോജ്യരായ ജീവിതപങ്കാളി എന്നിവ നിസ്സംശയം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തില്‍ നിന്ന് ദോഷബാധകള്‍ അകറ്റാനും മണ്‍ മറഞ്ഞ ഈ പുണ്യപുരുഷന് കഴിയും എന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ദര്‍ഗയില്‍ വന്ന ശേഷം ആരോഗ്യവും സൌഭാഗ്യവും സിദ്ധിച്ച ഒരുപാട് പേരുടെ കഥ ഇവിടത്തുകാര്‍ക്ക് പറയാനുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri