വടക്കന്‍ ഒഡീഷയിലെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് മാ അംബിക ക്ഷേത്രം. ദുര്‍ഗ ദേവിയുടെ അവതാരമായ മാ അംബികയാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റ് നിരവധി ദേവിമാരുട വിഗ്രഹങ്ങളും ഇവിടെയുണ്ട്. മയൂരഭന്ജന്റെ കാലയളവില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. മലനിരകള്‍ക്കും നിബിഢ ഹരിത വനങ്ങള്‍ക്കും സമീപത്തായിട്ടാണ് ഈ ക്ഷേത്രം. ഭക്തര്‍ക്ക് ധ്യാനത്തിലിരിക്കാന്‍ അനുയോജ്യമായ ശാന്തമായ പ്രദേശമാണിത്. നിരവധി ചിത്രശലഭങ്ങളെയും പക്ഷികളെയും ഇവിടെ കാണാന്‍ സാധിക്കും. പിക്നികിന് അനുയോജ്യമായ സ്ഥലമാണിത്. മലയുടെ താഴ് വാരങ്ങളില്‍ മാത്രമെ പിക്നിക് അനുവദിക്കുകയുള്ളു.