മസല്പൂര് സബ് താലൂക്കിലാണ് തിമന്ഗര്ഹ് ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 1100 എ ഡിയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ കോട്ട പിന്നാലെ നടന്ന ഒരാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം 1244 എ ഡിയില്‍ വിജയ് പല്ലിലെ യുവരാജാവായ യദുവന്ഷിരാജ തിമന്പാലാണ് ഇത് പുനര്‍നിര്‍മ്മിച്ചത്.
ഇവിടെ കോട്ടയ്ക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളുടെ ഭൂഗര്‍ഭ അറകളില്‍ അഷ്ട ധാതു,കല് വിഗ്രഹങ്ങള്‍ പിന്നെ പലതരം ശില്പങ്ങളുമൊക്കെ ഒളിപ്പിച്ചിരിക്കുന്നുവെന്ന ഒരു വിശ്വാസം ഇവിടുത്തുകാര്‍ക്കിടയിലുണ്ട് .ഈ ക്ഷേത്ര തൂണുകളിലും മട്ടുപാവിലുമൊക്കെയുള്ള പുഷ്പാകൃതിയിലുള്ള കൊത്തുപണികള്‍ ആരിലും വിസ്മയമുളവാക്കുന്നു. അനേകം ദേവകളുടേയും ദേവന്മാരുടേയും രൂപങ്ങളും ക്ഷേത്ര തൂണുകളില്‍ കൊത്തി വച്ചിട്ടുണ്ട്.
1196 നും 1244 നുമിടയില്‍ മുഹമ്മദ് ഗോറി ഈ പ്രദേശം കയ്യടക്കിയതായി ഇവിടുന്നു കണ്ടെടുത്ത രേഖകള്‍ സൂചിപ്പിക്കുന്നു. ഈ കോട്ടയ്ക്കു സമീപമുള്ള സാഗര്‍ ലേക്കിനു താഴെ പരാശ് എന്ന മാന്ത്രിക കല്ലുണ്ടെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.