Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൗലി » കാലാവസ്ഥ

കരൗലി കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സീസണാണ് കരൗലിയിലെ കാഴ്ചകള്‍ കാണാന്‍ ഏറ്റവും പറ്റിയ സമയം. വസന്തവും ശൈത്യവും സംഗമിക്കുന്ന ഈ മനോഹരമായ കാലത്ത്  അത്യന്തം സുഖകരമായ കാലാവസ്ഥയാനിവിടെ. ഫെബ്രുവരി മാസത്തിലാണ് കരൗലിയില്‍ കന്നുകാലി മേള നടക്കാറുള്ളത്. പിന്നെ മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ കൈല ദേവി ക്ഷേത്രത്തില്‍ ഉത്സവവുമുണ്ട്. ഇവയൊക്കെ കാണാനായി ഒട്ടേറെ പേര്‍ ഇവിടെ ആ സമയങ്ങളില്‍ ഇവിടെ എത്താറുണ്ട്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ്‌ വരെയാണ്  കരൗലിയിലെ  വേനല്‍ക്കാലം. 30 മുതല്‍ 47 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയോട് കൂടി കടുത്ത  വേനലാണിവിടെ അനുഭവപ്പെടാറുള്ളത്. മെയ്‌ മാസമാണ് ഏറ്റവും ചൂട്  കൂടുന്നത്. കത്തുന്ന വേനലായത് കൊണ്ട് തന്നെ ആ സമയത്ത് ഇങ്ങോട്ടേക്കുള്ള യാത്ര  ദുഷ്കരമാണെന്ന് പറയേണ്ടതില്ലല്ലോ.

മഴക്കാലം

പൊള്ളുന്ന വേനലിന് ആശ്വാസം പകരാനായി മഴ എത്തുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് സാമാന്യം തരക്കേടില്ലാത്ത രീതിയിലുള്ള മഴ ഇവിടെ ലഭിക്കുന്നു.

ശീതകാലം

28 ഡിഗ്രിക്കും 8 ഡിഗ്രിക്കുമിടയില്‍ താപനിലയുള്ള സുഖകരവും സുന്ദരവുമായ ശീതകാലമാണിവിടെ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അനുഭവപ്പെടാറുള്ളത്. ചിലപ്പോള്‍ താപനില 4 ഡിഗ്രി വരെ താഴാറുണ്ട്. സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണിത്.