കാര്‍ഗിലില്‍ നിന്നും നാല്പത്തഞ്ച് കിലോമീറ്റര്‍ അകലെ മുള്‍ബെക്ക് ആശ്രമത്തിലാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. താഴ്വരയുടെ അറ്റത്തായി റോഡില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തിലായി മലയുടെ മുകളിലാണ് ഈ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. ഈ ആശ്രമത്തിലാണ് മൈത്രേയ ബുദ്ധന് അഥവാ ചിരിക്കുന്ന ബുദ്ധന്‍െറ ഒമ്പത് മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്.
ഭാവി ബുദ്ധന് എന്നും അറിയപ്പെടുന്ന ഈ ശില്‍പ്പം എട്ടാം നൂറ്റാണ്ടിലാണ് കൊത്തിയെടുത്തത്. ബുദ്ധമതം ലഡാക്കില്‍ പ്രചരിപ്പിക്കാനെത്തിയവരാണ് ഈ ശില്‍പ്പം ഇവിടെ സ്ഥാപിച്ചതെന്നാണ് ചരിത്രം. തിബറ്റന്‍ മാതൃകയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് മൊണാസ്ട്രിയും ചിരിക്കുന്ന ബുദ്ധപ്രതിമയും ഒക്കെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.