റംഗ്ദം ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ആശ്രമം പ്രദേശത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്. ഈ ആശ്രമത്തിലെ മ്യൂസിയത്തില്‍ തിബറ്റന്‍ കരകൗശല വസ്തുക്കള്‍ക്കൊപ്പം ചില ദേവരൂപങ്ങളുടെ ശേഖരവുമുണ്ട്. നാല്‍പ്പതിലധികം സന്യാസിമാരാണ് ഇവിടെ താമസിക്കുന്നത്.