പാദൂമില് നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് സങ്ക്ല എന്ന ചെറുപട്ടണം. തണുപ്പുകാലത്ത് പാദൂമില് നിന്ന് സങ്ക്ലയിലേക്ക് ഒഴുകുന്ന സന്‍സ്കാര്‍ നദി ഉറഞ്ഞ് കട്ടിയാകും. പ്രദേശവാസികള്‍ ഛദ്ദാര്‍ എന്ന് വിളിക്കുന്ന ഈ ഐസ് പാളികളിലൂടെ നടക്കാന്‍ സഞ്ചാരികള്‍ എത്താറുണ്ട്. ഉറഞ്ഞ നദിയുടെ തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് രാത്രി താമസിക്കാന്‍ ചെറു ഗുഹകളും ഉണ്ട്. വേനല്‍കാലത്ത് ട്രെക്കിംഗിനത്തെുന്നവര് തമ്പടിക്കുന്നതും ഇവിടെയാണ്.