പദും കിഷ്ത്വാര്‍ ട്രക്കിംഗ് റൂട്ടിന് രണ്ട് ഗുഹകള്ക്കിടയിലാണ് സോങ്കുല്‍ മൊണാസ്ട്രി നിര്‍മിച്ചിരിക്കുന്നത്. ബുദ്ധമതാചാര്യനും ഇന്ത്യന്‍ യോഗാചാര്യനായ നരോപയുമായാണ് ഈ ബുദ്ധമത വിഹാരത്തിന്‍െറ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നത്. നരോപ ഇവിടെ ധ്യാനത്തിനായി പതിവായി എത്തിയിരുന്നതായാണ് ചരിത്രം. ഗുഹയുടെ ഭിത്തികള്‍ മുഴുവന്‍ പുരാതന കലാരൂപങ്ങളാലും പെയിന്റിംഗുകളാലും സമ്പന്നമാണ്.