പുരാതനകാലഘട്ടത്തിലെ ബുദ്ധമതവിശ്വാസികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ ഗുഹകളുടെ ചരിത്രവും ഇവിടുത്തെ കാഴ്ചകളും. ഗുഹകള്‍ക്കുള്ളില്‍ സ്തൂപങ്ങളും, വിഹാരങ്ങളും ചൈത്യകളുമെല്ലാം പണിതുവച്ചിരിക്കുകയാണ്. രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ് ഈ ഗുഹകളെന്നാണ് ചരിത്രകാരന്മാര് പറയുന്നത്, അതായത് ഏതാണ്ട് 2000 വര്‍ഷം പഴക്കമുള്ളവയാണിതെന്ന് ചുരുക്കം.ബുദ്ധിസ്റ്റ് വാസ്തുവിദ്യാ ശൈലിയിലാണ് ഗുഹയ്ക്കകത്തെ നിര്മ്മിതകളെല്ലാം. ഗുഹാന്തര്‍ഭാഗത്ത് നൃത്തം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒരുകാലത്തുണ്ടായ വലിയ ഭൂകചലനത്തെത്തുടര്ന്ന് ഗുഹയിലെ നിര്‍മ്മിതികള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഒരു പ്രത്യേക സമയത്ത് ബുദ്ധമതവിശ്വാസികള്‍ ഇവിടെയെത്താറുണ്ട്. ഗുഹയ്ക്കകത്ത് മദ്യപാനവും പുകവലിയുമെല്ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.