കൊട്ലിഗഡ് എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന പെത്ത് കോട്ട കര്‍ജാത്തിലെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ്. കര്‍ജാത്ത് പട്ടണത്തിന് അടുത്തായി പെത്ത് എന്ന ചെറുഗ്രാമത്തിലാണ് ഈ കോട്ടസ്ഥിതിചെയ്യുന്നത്. പെത്ത് മലനിരകളില്‍ നിന്നും നോക്കിയാല്‍ കൊങ്കണ്‍ പ്രദേശത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ കഴിയും. കോട്ടയ്ക്ക് സമീപത്തായി ഭൈരോഭ പ്രതിഷ്ഠയുള്ള ഒരു ഗുഹാക്ഷേത്രമുണ്ട്. മറാത്ത രാജാക്കന്മാരുടെ ഭരണകാലത്താണേ്രത ഈ കോട്ട നിര്‍മ്മിച്ചത്. ഇപ്പോള്‍ ഇത് നാശോന്മുഖമാണെങ്കിലും ഇതിന് സമീപത്തുനിന്നുള്ള കാഴ്ചകള്‍ മനോഹരമാണ്. നെതര്സോള് അണക്കെട്ട്, ഫന്സാദ് വന്യജീവി സങ്കേതം എന്നിവ പെത്ത് കോട്ടയുടെ പരിസരത്തുള്ളമറ്റ് പ്രധാന കേന്ദ്രങ്ങളാണ്.