നൂറ്റാണ്ടുകളോളം റോഡുകളില്‍ ദൂരം അടയാളപെടുത്തുന്നതിന് ഉപയോഗിച്ചിരുന്നതാണ് മൈല്‍ സ്തൂപങ്ങള്‍ എന്നും കോസ് മിനാറുകള്‍ എന്നും അറിയപ്പെടുന്ന മിനാറുകള്‍. ഒരു കോസ് 1.1 മൈലുകള്‍ക്കും 3.2 കിലോമീറ്ററിനും തുല്യമാണ്. അഫ്ഗാന് ഭരണാധികാരിയായ ഷേര്‍ഷ സൂരിയാണ് ആദ്യമായി ഇവ നിര്‍മ്മിച്ചത്. ഈ പാരമ്പര്യം പിന്നീട് മുഗള്‍ ഭരണാധികാരികളും രാജ്യത്തുടനീളം പിന്തുടര്ന്നു.
മിനാറുകള്‍ ദൂരം അടയാളപെടുത്താന്‍ മാത്രമല്ല തളര്‍ന്നുവരുന്ന യാത്രികര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയും ഉപയോഗിച്ചിരുന്നു. വൃത്താകൃതിയിലുള്ള ബലമുള്ള ഈ തൂണുകള്‍ക്ക് 30 അടി ഉയരം കാണും. കട്ടകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടുമാണ് നിര്‍മ്മിക്കുന്നത്. പിന്നീട്് ചുണ്ണാമ്പ് പൂശും.വിശാലമായ സാമ്രജ്യങ്ങളില് ആശയവിനിമയ സംവിധാനം നിലനിര്‍ത്താനും മിനാറുകള്‍ സഹായിച്ചിരുന്നു. സന്ദേശങ്ങള്‍ ഇവിടെ നിന്നും ലക്ഷ്യസ്ഥാനം വരെ ഓരോ വ്യക്തികള്‍ വഴി കൈമാറിയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. യാത്രകാര്‍ക്ക് രാത്രയില്‍ വിശ്രമിക്കാനായി മിനാറുകളോട് ചേര്‍ന്ന് ചെറിയ താമസസൗകര്യവും പലയിടത്തും ഒരുക്കിയിരുന്നു.
ലഹോറില്‍ നിന്നും കര്‍നാല്‍ വഴി ഡല്‍ഹിയിലേക്ക് നീളുന്ന ഗ്രാന്റ് ട്രങ് റോഡിലും ഇത്തരം മിനാറുകള്‍ നിര്‍മ്മിച്ചിരുന്നു. കര്‍നാലിലെ പ്ലോട്ട് നമ്പര്‍ 79 ല്‍ ഇത്തരത്തിലൊന്ന് സ്ഥിതി ചെയ്യുന്നുണ്ട്. നഗരത്തിന് 12 മൈല്‍ അകലെ ഘരൗണ്ടയില്‍ വിശ്രമത്തിനായി പണിതിട്ടുള്ള സരായി ഉണ്ട്.