Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » നരൈന

നരൈന, കര്‍ണാല്‍

27

കര്‍നാല്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്ററും തരോയോറിയില്‍ നിന്നും അഞ്ച്‌ കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന നരൈന ഇന്ത്യന്‍ ചരിത്രത്തില്‍ പ്രധാന പ്പെട്ട സ്ഥാനം വഹിക്കുന്ന സ്ഥലമാണ്‌. എഡി 1191 ല്‍ ഡല്‍ഹി ഭരണാധികാരിയായിരുന്ന പൃഥ്വി രാജ്‌ ചൗഹാന്‍ മൊഹമ്മദ്‌ ബിന്‍സാം എന്നറിയപ്പെട്ടിരുന്ന ഷാഹദ്‌-ഉദ്‌-ദിന്‍ മുഹമ്മദ്‌ ഖൂരിയെ പരാജയപ്പെടുത്തിയത്‌ താരായോറിയില്‍ വച്ചാണ്‌. എന്നാല്‍, അടുത്ത വര്‍ഷം തന്നെ അദ്ദേഹം മടങ്ങിയെത്തി. ആദ്യം രജപുത്ര സൈന്യത്തെ പ്രലേഭിപ്പിക്കുന്നിതനുള്ള തന്ത്രമാണ്‌ മുസ്ലിം ഭരണാധികാരി നടത്തിയത്‌.

ഇതിനായി താത്‌കാലിക യുദ്ധവിരമം പ്രഖ്യാപിച്ചു. ഇതെ തുടര്‍ന്ന്‌ രജപുത്ര സൈനികര്‍ യുദ്ധത്തില്‍ അല്‍പം അലംഭാവമുള്ളവരായി. ഇതിനെ തുടര്‍ന്ന്‌ മൊഹമ്മദ്‌ ബിന്‍സാം രജപുത്രരുടെ സാധാരണ യുദ്ധദിനചര്യകള്‍ മനസ്സിലാക്കി ആക്രമിക്കാന്‍ അവസരം കണ്ടെത്തുകയായിരുന്നു.

രജപുത്ര സൈനികര്‍ അതിരാവിലെ 3 മണിക്ക്‌ എഴുന്നേറ്റ്‌ വ്രത സ്‌നാനം നടത്തുകയും അതിന്‌ ശേഷം പ്രഭാതം ഭക്ഷണം കഴിക്കുകയും ചെയ്യുകയാണ്‌ പതിവ്‌. അതിന്‌ ശേഷം ആയുധങ്ങള്‍ എടുത്ത്‌ സൂര്യോദയത്തിന്‌ മുമ്പായി മുസ്ലീം സൈനികരോടുള്ള യുദ്ധത്തിന്‌ തയ്യാറായി നില്‍ക്കും.

മൊഹമ്മദ്‌ ഖൂരി ഈ രീതികള്‍ മനസ്സിലാക്കുകയും രജപുത്ര സൈനികര്‍ വ്രതസ്‌നാനത്തില്‍ ഏര്‍പ്പെട്ട സമയത്ത്‌ അവരെ ആക്രമിക്കുകയും ചെയ്‌തു.അവരപ്പോള്‍ നിരായുധരും വിശന്ന വയറുമായി നില്‍ക്കുന്നവരുമായതിനാല്‍ പരാജയപ്പെടുത്താന്‍ എളുപ്പമായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat