ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ ദേശീയ പാത 1 ലെ കര്‍നാലിലെ ഉചന ഗ്രാമത്തിലാണ് ഓയാസിസ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ കര്‍ണ തടാകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നവിനോദ സഞ്ചാരികള്‍ക്കായുള്ള വിശ്രമ കേന്ദ്രമാണ് ഇത്. നിറയെ പക്ഷികള്‍ ഉള്ള തടാകത്തിലൂടെ ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസോട്ടിന് ചുറ്റുമായി മനോഹരമായ പുല്‍ത്തകിടികളും കുളങ്ങളുമുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തദ്ദേശവാസികള്‍ സ്ഥിരമായി കനാലിനും തടാകത്തിനുമിടയിലുള്ള ഈ മനോഹര സ്ഥലത്ത് സുഹൃത്തുക്കള്‍ക്കും കടുംബങ്ങള്‍ക്കും ഒപ്പം പിക്നിക്കിനും ഒരു രാത്രി തങ്ങുന്നതിനാമായി എത്താറുണ്ട്.
ഭക്ഷണ ശാല, ,കഫറ്റേറിയ, ഗിഫ്റ്റ് ഷോപ്പ്, പഴക്കട, ജ്യൂസ് ഷോപ്പ് തുടങ്ങിയവ ഉള്ള ഷോപ്പിങ് മാളിലും മറ്റുമായി ദിവസം മുഴുവന്‍ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെടുന്ന സ്ഥലമാണിത്.കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഡല്‍ഹി ഹാത് പോലുള്ള കരകൗശല ബസാര്‍ ഇവിടെയുണ്ട്. പെട്രോള്‍ പമ്പ്, കാര്‍ പാര്‍ക്കിങ്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നവയും കോംപ്ലക്സിലുണ്ട്.