കര്‍ണാല കോട്ടയുടെ താഴ്വാരത്തിലായാണ് കര്‍ണാല പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗി ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ സ്വര്‍ഗം എന്നുവേണമെങ്കില്‍ കര്‍ണാലയെ വിശേഷിപ്പിക്കാം. 1968 ലാണ് ഈ പക്ഷിസങ്കേതം ആരംഭിച്ചത്. നിരവധി വര്‍ഗത്തിലുള്ള പക്ഷികളെക്കൊണ്ട് സമ്പന്നമാണ് കര്‍ണാല പക്ഷിസങ്കേതം.
150 ലധികം തരത്തിലുള്ള പക്ഷികളുണ്ട് ഇവിടെ. പോരാത്തതിന് വിരുന്നുവരുന്ന 37 ഓളം ദേശാടനപ്പക്ഷികളെയും ഇവിടെ കാണാം. ബുള്‍ബുള്‍, മരംകൊത്തി, വിവിധവര്ഗത്തില് പ്പെട്ട കുയിലുകള്‍, വായാടിപ്പക്ഷികള് എന്നിങ്ങനെ പോകുന്നു ഇവിടത്തെ അന്തേവാസികളുടെ പേരുവിവരങ്ങള്‍. മൈന, മൂങ്ങ തുടങ്ങിയ പക്ഷികളെയാവട്ടെ ഇവിടെ സര്‍വ്വ സാധാരണയായി കാണാം.
മനോഹരമായ ഒരു ഇക്കോഫ്രണ്ട്ലി കാലാവസ്ഥയാണ് ഇവിടെ ആ പക്ഷിസങ്കേതം സൃഷ്ടിക്കുന്നത്. ഏത് കഠിനഹൃയന്റേയും മനസ്സലിയിക്കാനും ചുണ്ടില്‍ ഒരു ചിരി വരുത്താനും കര്‍ണാല പക്ഷിസങ്കേതത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.