കരവൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ അമ്മന്‍ക്ഷേത്രം ഇതാണ്. മെയ്മാസത്തില്‍ നടക്കുന്ന വാര്‍ഷിക ഉത്സവമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. ഈ ദിവസം ക്ഷേത്രത്തില്‍ നിന്ന് കുംഭം അര്‍ക്കാവദി നദിയിലേക്ക് കൊണ്ടുപോകും. ഈ സമയത്ത് വന്‍ജനാവലി പ്രദക്ഷിണമായി പിന്തുടരും. തുടര്‍ന്ന് കുംഭം നദിയില്‍ നിമഞ്ജനം ചെയ്യും. പ്രദേശവാസികളെല്ലാം ഈ ഉത്സവത്തില്‍ പങ്കുചേരുന്നു.