തിരുമുക്കുടല് എന്ന വാക്ക് മുക്കുടല്‍ എന്നതില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇതിനര്‍ത്ഥം ഐക്യം എന്നാണ്. പാലാര്‍, ചെയ്യാര്‍, വേഗാവതി എന്നീ മൂന്ന് വിശുദ്ധ നദികളുടെ സംഗമസ്ഥാനമാണിവിടം. വാലജാബാദില് നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ പഠനത്തില്‍ ഇവിടം ഒരു പൗരാണിക പ്രാധാന്യമുള്ള സ്ഥലമായി കണ്ടെത്തിയിട്ടുണ്ട്. തൊണ്ടൈമാന്‍ ഭരണകാലത്ത് പണിത ഒരു പുരാതന ക്ഷേത്രം ഇവിടെയുണ്ട്. അഗസ്തീശ്വരര്‍, അഞ്ജനാക്ഷി എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ.