പതിനേഴാം നൂറ്റാണ്ടില്‍ പണിത ഈ ഖബറിടത്തില്‍ ഒട്ടേറെ വിശ്വാസികളെത്താറുണ്ട്. തീരദേശ ഇന്ത്യയിലെ ഏറ്റവും മനോഹമായ പുണ്യസ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഈ ദര്‍ഗയെ കണക്കാക്കുന്നത്. ബാഗ്ദാദി വിശുദ്ധനായിരുന്ന പീര്‍ ഷാന്‍ ഷംസുദ്ദീന് ഖരോബറ്റിന് വേണ്ടി പണിതതാണ് ഈ ദര്‍ഗ. സദാശിവഗഡ് ഹില്‍ ഫോര്‍ട്ടിലെ ദുര്‍ഗ ക്ഷേത്രത്തിന് എതിര്‍വശത്തായിട്ടാണ് ദര്‍ഗ സ്ഥിതിചെയ്യുന്നത്.
1510ല്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് ഭരണാധികാരിള്‍ ഈ ദര്‍ഗയ്ക്ക് പീര്‍ ഫോര്‍ട്ട് എന്ന് പേരിട്ടു. പോര്‍ച്ചുഗീസുകാര്‍ അവരുടെ ഭാഷയില്‍ ഫോര്‍ട്ടി ഡി പിറ്റോ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.