1986ലാണ് കാളി നദിയ്ക്ക് കുറുകേ ഈ പാലം നിര്‍മ്മിച്ചത്. എന്‍ എച്ച് 17ലാണ് ഈ പാലം. കര്‍ണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. ഈ പാലത്തില്‍ നിന്നും നോക്കിയാല്‍ കാര്‍വാര്‍ തീരത്തിന്റെ മനോഹരമായ കാഴ്ച കാണാം. സദാശിവഗഡ് ഫോര്‍ട്ട്, മലനിരകള്‍, സൂര്യോദയം, സൂര്യാസ്തമയം, നദി, ദ്വീപുകള്‍ എന്നിവയെല്ലാം പാലത്തിന് മുകളില്‍ നിന്നും കാണാവുന്നതാണ്.