1906ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ മഠം. സഹ്യാദ്രി പര്‍വ്വതത്തില്‍ ശ്രീമദ് പരമഹംസ പത്മനാഭതീര്ത്ഥയാണ് ഈ ആത്മീയ കേന്ദ്രം സ്ഥാപിച്ചത്. ജനങ്ങളില്‍ വേദാന്ത ജ്ഞാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ശ്രീ പത്മനാഭ തീര്‍ത്ഥയുടെ തത്വങ്ങളില്‍ താല്പര്യമുള്ളവര്ക്ക് ഇവിടം സന്ദര്‍ശിക്കാം.