Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » കാലാവസ്ഥ

കാര്‍വാര്‍ കാലാവസ്ഥ

വേനല്‍ക്കാലം

തീരദേശമായതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് കാര്‍വാറില്‍ നല്ല ചൂട് അനുഭവപ്പെടും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് നല്ല ചൂട് അനുഭവപ്പെടുന്നത്. ചൂടുകാലത്ത് കാര്‍വാര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താറുണ്ട്. താഴ്ന്ന താപനില 30 ഡിഗ്രിയില്‍ കുറയാറുമില്ല വേനല്‍ക്കാലത്ത്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴയുണ്ടാകുന്നത്. തീരദേശമായതുകൊണ്ടുതന്നെ മണ്‍സൂണില്‍ നല്ല കനത്ത മഴയാണ് കാര്‍വാറിലുണ്ടാകുന്നത്. പക്ഷേ മണ്‍സൂണിലെ കാര്‍വാറിന് പ്രത്യേക സൗന്ദര്യമുണ്ട്. മഴക്കാലത്ത് കാര്‍വാറിലെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം സ്വതേ നല്ല കാലാവസ്ഥയാണ്. 18 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ശൈത്യകാലത്തെ ഇവിടെ താപനില. ഇക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. കാര്‍വാര്‍ സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും നല്ല കാലം ഇതുതന്നെയാണ്.