ബ്രിട്ടീഷു കാരുടെ കാലത്ത് 1905-ല്‍ ആണ് കസൌലിയില്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കപ്പെടുന്നത് . മനോഹരമായ സി ആര് ഐ ക്യാമ്പസ് കാണുന്നതിനുവേണ്ടി വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ വരുന്നു. ഇവിടെ പല തരത്തിലുള്ള വാക്സ്നുകളുടെയും മറ്റും സൂക്ഷ്മ പഠനനങ്ങളും കണ്ടെത്തലുകളും ആണ് നടക്കുന്നത്. കോളറ , ടൈഫോയിഡ് , വസൂരി, പാമ്പ് വിഷത്തിനുള്ള മരുന്ന് തുടങ്ങിയവ അതില്‍ പെടുന്നു. സര് ഡേവിഡ് സെമ്പല് ആയിരുന്നു സ്ഥാപനത്തിന്റെ ആദ്യത്തെ ഡയറക്ടര്‍ . അദ്ദേഹത്തിന്റെ കീഴില്‍ ഇമ്മ്യൂണോള ജി, വൈറോളോജിക്കല് റിസര്‍ച് തുടങ്ങിയ പഠന ശാഖകള്‍ വികസിപ്പിച്ചു.
റാബീസിനും പാമ്പ് വിഷത്തിനുമുള്ള വാക്സിനുകള്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ആണ് വികസിപ്പിച്ചെടുത്തത്.ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച് മാത്രമല്ല അക്കാദമിക് പരിശീലനവും നല്‍കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെയും കുടുംബ ക്ഷേമ വകുപ്പിന്റെയും കീഴില്‍ സ്ഥാപനം ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ നടപ്പാക്കുന്നു. സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് അന്താരാഷ്ട്ര നിലവാരത്തില്‍ പ്രസിദ്ധമായ ഒരു മെഡിക്കല്‍ സ്ഥാപനം ആണ്. ഇപ്പോള്‍ വേള്‍ഡ് ഹെല്‍ത്ത് ഒര്ഗനൈസഷനുമായി ചേര്‍ന്നാണ് പോളിയോ , മീസില്‍സ് , ഡി ടി പി തുടങ്ങിയ വാക്കുള്ള രോഗ പ്രതിരോധ വാക്സിനേഷന് മരുന്നുകള്‍ ഉത്പ്പാദിപ്പി ക്കുന്നത്.