1847 ഏപ്രില്‍ 17 നാണ് സര് ഹെന്റി എം ലോറന്‍സ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴയ ഒരു സ്കൂള്‍ ആയി കരുതപ്പെടുന്നു. കസൌളിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള ഷനവര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളി ല്‍ പഠിച്ച പലരും ഇന്ത്യയിലെ ഉന്നതന്മാരായി ത്തീര്‍ന്നിട്ടുണ്ട് .
139 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന സ്കൂളില്‍ വലിയ കളിസ്ഥലം, കെട്ടിടങ്ങള്‍, ഹോസ്റ്റല്‍, നല്ല മനോഹരമായ അന്തരീക്ഷം, ദേവദാരു, ഓക്ക് , പൈന്‍ തുടങ്ങിയ മരങ്ങള്‍ തിങ്ങിയ വനത്തിന്റെ സാമീപ്യം, തുടങ്ങിയ ആകര്‍ഷണീയ തകള്‍ ഉണ്ട്. ഉന്നത നിലവാരം പുലര്‍ത്തുന്ന കലാലയങ്ങള്‍ക്ക് കൊടുക്കുന്ന ബഹുമതിയായ കിംഗ്സ് കളര്‍ ' ബ്രിട്ടീഷ് ഭരണ കാലത്ത് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹുമതികള്‍ ലഭിച്ച മറ്റു സ്കൂളുകള്‍ ഇറ്റന്‍,ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്ക് സ് റോയല്‍ മിലിട്ടറി സ്കൂള്‍, ഷ്രൂസ്ബറി, ചെല്‍ട്ടന്‍ ഹാം , ആന്‍ഡ് റോയല്‍ മിലിട്ടറി കോളേജ് , സന്ധുര്സ്റ്റ് എന്നിവയാണ്. 1857-ല്‍ സര് ഹെന്റി യുടെ മരണ ശേഷം സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു.ഗ്രേ സ്റ്റോണ്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പള്ളി സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ട് സ്കൂള്‍ മുറ്റത്ത് നില്ക്കുന്നു.