Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കടീല്‍

നദീമധ്യത്തില്‍ വാഴുന്ന കടീല്‍ ദുര്‍ഗപരമേശ്വരി

11

തീര്‍ഥാടന കേന്ദ്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് കര്‍ണാടക. ഏത് ജില്ലയില്‍പ്പോയാലും ഭക്തര്‍ക്ക് സായൂജ്യമേകുന്ന ക്ഷേത്രങ്ങളും ക്ഷേത്ര ഐതീഹ്യങ്ങളുമുള്ള നാടാണിത്. ഉത്സവങ്ങളുടെയും പ്രതിഷ്ഠകളുടെയും ക്ഷേത്രനിര്‍മ്മാണത്തിന്റെയും പേരില്‍ വ്യത്യസ്തമായ എന്തെന്ത് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് കര്‍ണാടകത്തിലുള്ളത്. അക്കൂട്ടത്തിലൊന്നാണ് കടീല്‍ ദുര്‍ഗപരമേശ്വരി ക്ഷേത്രം. ദക്ഷിണ കന്നഡ ജില്ലയിലാണ് ഈ ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. ശക്തിആരാധന നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടഒന്നാണിത്. നന്ദിനി നദിയുടെ കരയിലുള്ള ദേവീക്ഷേത്രത്തില്‍ പ്രതിവര്‍ഷം അനേകം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്.

 

കടീലിന്റെ ഐതീഹ്യം

പണ്ട് കാലത്ത് അരുണാസുരന്റെ ചില പ്രവൃത്തികള്‍ കാരണം ഇവിടെ കൊടിയ വരള്‍ച്ചയുണ്ടായി. ഈ സമയത്ത് ജബലിയെന്ന മുനി അഗാധമായ ധ്യാനത്തിലായിരുന്നു. വരള്‍ച്ചകാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് അദ്ദേഹം തന്റെ അകക്കണ്ണുകൊണ്ട് കാണുകയും അവരോട് അനുകമ്പ തോന്നുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാനായി  ഒരു യജ്ഞം നടത്തി ഐശ്വര്യകാരിയായ കാമധേനുവിനെ കൊണ്ടുവരാന്‍ അദ്ദേഹം തീരുമാനിച്ചു. യജ്ഞം നടത്താനും കാമധേനുവിനെ വിട്ടുകിട്ടാനും അദ്ദേഹം ഇന്ദ്രനോടും മറ്റ് ദേവന്മാരോടും സമ്മതം ചോദിച്ചു. എന്നാല്‍ ആ സമയത്ത് കാമധേനു വരുണലോകത്ത് പോയതാണെന്നും അതിനാല്‍ കാമധേനുവിന്റെ മകളായ നന്ദിനിയെ വിട്ടുതരാമെന്നും ദേവകള്‍ അറിയിച്ചു.

എന്നാല്‍ സംഗതി കേട്ട നന്ദിനി മുനിയ്‌ക്കൊപ്പം യാഗത്തിനായി ഭൂമിയിലേയ്ക്ക് വരന്‍ കൂട്ടാക്കിയില്ല. ഭൂമി പാപികളുടെ സ്ഥലമാണെന്നും താനവിടെ കാലുകുത്തില്ലെന്നും നന്ദിനി പറഞ്ഞു. എന്നാല്‍ മുനി തന്റെ നാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ നന്ദിനിയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയും യാഗത്തിന് വരണമെന്ന് താണുവീണ് അപേക്ഷിക്കുകയും ചെയ്തു. എന്നിട്ടും നന്ദിനി വഴങ്ങാതിരുന്നപ്പോള്‍ വലിയ തപശക്തിയുള്ള മുനി നന്ദിനിയെ ഭൂമിയിലെ ഒരു നദിയായി മാറട്ടെയെന്ന് ശപിച്ചു.

ശാപംകിട്ടിയ നന്ദിനി മുനിയോട് മാപ്പപേക്ഷിയ്ക്കുകയും ശാപമോക്ഷം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. ദൂര്‍ഗാ ദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും ദേവി ദുര്‍ഗയ്‌ക്കേ നന്ദിനിയെ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും മുനി വ്യക്തമാക്കി. നന്ദിനി ദുര്‍ഗയോട് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട ദുര്‍ഗ നന്ദിനിയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ട് മുനിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഭൂമിയില്‍ ഒരു നദിയായി ഒഴുകാന്‍ പറഞ്ഞു. ഒരിക്കല്‍ താന്‍ നന്ദിനിയുടെ മകളായി ജനിയ്ക്കുമെന്ന് അന്ന് ശാപമോക്ഷം കിട്ടുമെന്നും ദേവി അറിയിച്ചു. അങ്ങനെ ദുര്‍ഗയുടെ നിര്‍ദ്ദേശപ്രകാരം നന്ദിനി കടീലിലെ കനകഗിരിയില്‍ നിന്നും നദിയായി ഉത്ഭവിച്ച് വരള്‍ച്ചയുണ്ടായസ്ഥലത്തുകൂടി ഒഴുകാന്‍ തുടങ്ങി. ഈ നദിക്കരയില്‍ വച്ച് ജബലി മുനി യാഗം നടത്തുകയും അങ്ങനെ മഴ പെയ്ത് അവിടെ ഐശ്വര്യസമൃദ്ധി ഉണ്ടാവുകയും ചെയ്തു. ഇതാണ് കടീലിലെ നന്ദനി നദിയെയും ദുര്‍ഗാക്ഷേത്രത്തെയും സംബന്ധിച്ച ഐതീഹ്യം.

നന്ദിനിയുടെ ശാപമോക്ഷം

നേരത്തേ പ്രശ്‌നമുണ്ടാക്കിയ അതേ അരുണാസുരന്‍ ഇതുകൊണ്ടൊന്നും തന്റെ ദുഷ്ടത അവസാനിപ്പിച്ചില്ല. തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തിയ അരുണാസുരന്‍ വരങ്ങള്‍ നേടി വീണ്ടും ബലവാനായി. ഇരുകാലികള്‍ക്കും നാല്‍ക്കാലികള്‍ക്കും ആയുധങ്ങള്‍ക്കും തന്നെ കൊല്ലാന്‍ കഴിയില്ലെന്ന വരമാണ് ബ്രഹ്മാവില്‍ നിന്നും ഈ അസുരന്‍ നേടിയെടുത്തത്.  ഇതോടെ അഹന്ത അധികരിച്ച അസുരന്‍ ദേവന്മാരെ തോല്‍പിച്ചു. അരുണാസുരന്റെ വിക്രിയകള്‍ കൊണ്ട് പൊറുതിമുട്ടിയ ദേവന്മാര്‍ ദുര്‍ഗാ ദേവിയെ അഭയം പ്രാപിച്ചു.

ദേവന്മാരുടെ അപേക്ഷ കേട്ട ദേവി ഒരു സുന്ദരിയുടെ രൂപത്തില്‍ അരുണാസുരന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിയ അസുരന്‍ അവളെ പിന്തുടര്‍ന്നു. താനരാണെന്ന് സുന്ദരി പറഞ്ഞ നിമിഷത്തില്‍ അരുണാസുരന്‍ അവളെ വധിക്കാനൊരുങ്ങി. അതോടെ സുന്ദരി ഒരു ശിലയായി മാറി. ഉടനെ തന്നെ ആ ശില ഒരു തേനീച്ചക്കൂട്ടമായി മാറുകയും അസുരനെ ആക്രമിച്ച് കൊല്ലുകയും ചെയ്തു.

സംഭമറിഞ്ഞ ദേവന്മാര്‍ തേനീച്ചകളുടെ റാണിയായ ഭ്രമരാംബികയോട് നന്ദി പറയുകയും അവരുടെ യഥാര്‍ത്ഥ രൂപം കാണിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ ദേവി നന്ദിനി നദിയുടെ മധ്യഭാഗത്തായി പ്രത്യക്ഷപ്പെട്ടു. നന്ദിനിയുടെ മകളായുള്ള ദുര്‍ഗയുടെ അവതാരമായിരുന്നു അത്. ദേവി പ്രത്യക്ഷപ്പെട്ട ചെറുദീപാണ് കടീല്‍ എന്ന പേരില്‍ അറിയപ്പെട്ടതത്രേ. കടി എന്നാല്‍ മധ്യത്തില്‍ എന്നും ഇള എന്നാല്‍ ഭൂമിയെന്നുമാണ് അര്‍ത്ഥം. കടി ഇള എന്ന സ്ഥലനാമം പിന്നീട് കടീല്‍ എന്നായി മാറുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ചെറുതുരുത്തിലാണ് കടീല്‍ ദുര്‍ഗ പരമേശ്വരീ ക്ഷേത്രം പണിതത്.  

കടീലിലെ ആഘോഷങ്ങള്‍

നദിയാല്‍ ചുറ്റപ്പെട്ട ഈ മനോഹരക്ഷേത്രവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രകൃതിയുടെ പ്രത്യേകതയാല്‍ത്തന്നെ വല്ലാത്തൊരു ചൈതന്യം നമുക്കിവിടെ അനുഭവിച്ചറിയാന്‍ കഴിയുകയും ചെയ്യും. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന മേട സംക്രമണമാണ് ഇവിടുത്തെ ആഘോഷങ്ങളിലൊന്ന്. എട്ടുദിവസം നീണ്ടുനില്‍ക്കുന്നതാണ് മേട സംക്രമോത്സവം.  നവരാത്രി, മാഘ ശുദ്ധ പൂര്‍ണിമ, ഗണേഷ ചതുര്‍ത്ഥി, കൃഷ്ണ ജന്മാഷ്ടമി, കദ്ദിരു ഹബ്ബ, ലക്ഷ ദീപോത്സവ  എന്നിവയാണ് മറ്റ് ആഘോഷങ്ങള്‍.

ക്ഷേത്രം ട്രസ്റ്റിന്റെ കീഴില്‍ ഇവിടെ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ അന്നദാനം നടത്താറുണ്ട്. വിശേഷാവസരങ്ങളില്‍ കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും നടക്കാറുണ്ട്.

കടീല്‍ പ്രശസ്തമാക്കുന്നത്

കടീല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കടീല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കടീല്‍

  • റോഡ് മാര്‍ഗം
    മംഗലാപുരത്തുനിന്നും റോഡുമാര്‍ഗം 29 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടീലിലെത്താം. എന്‍ എച്ച് 17ലും എന്‍ എച്ച് 48 ലുമാണ് സഞ്ചരിക്കേണ്ടത്. മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക് ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കടീലില്‍ റയില്‍വേ സ്‌റ്റേഷനില്ല. മുള്‍കി റെയില്‍വേ സ്‌റ്റേഷനിലിറങ്ങി 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടീലില്‍ എത്താം. സൂറത്കല്‍ സ്‌റ്റേഷന്‍, മംഗലാപുരം സെന്‍ട്രല്‍ സ്‌റ്റേഷന്‍ എന്നിവയാണ് അടുത്തുള്ള മറ്റ് റെയില്‍വേ സ്‌റ്റേഷനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം വിമാനത്താവളമാണ് കടീലിന് അടുത്തുള്ളത്. ഇവിയ്ക്കിടയില്‍ വെറും 11 കിലോമീറ്റര്‍ അകലമേയുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu