കഠുവാ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ഗ്ഗാദേവി ക്ഷേത്രമാണ് ആശാ പുരാനി മന്ദിര്‍. പ്രാചീന് മന്ദിര്‍ എന്ന പേരിലും ഈ ക്ഷേത്രം പ്രശസ്തമാണ്. 1949ല്‍ മുന്‍ സഹമന്ത്രിയായ ഭഗത് ചജ്ജു റാം ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഏതാണ്ട് 30 അടി ഉയരമുള്ള ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ഉയരം 10 അടിയാണ്. ക്ഷേത്ര മന്ദിരത്തിന്റെ ഏറ്റവും മുകളിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
വിഷ്ണു ഭഗവാന്റെ ആയുധമായ സുദര്‍ശനചക്രത്തില്‍ നിന്ന് ദുര്‍ഗ്ഗാദേവിയുടെ ഭസ്മം വീണ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ആശാ പുരാനി എന്ന പേര് ലഭിക്കാന്‍ കാരണം ഈ വിശ്വാസമാണ്. വര്‍ഷം മുഴുവന്‍ ഇവിടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.