കഠുവായിലെ ബഞ്ജലില് നിന്ന് ഏതാണ്ട് നാല് കിലോമീറ്റര്‍ അകലെയാണ് ജോദിയാദി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരം അടി ഉയരത്തില്‍ പ്രകൃതിയുടെ മടിത്തട്ടിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. നവരാത്രി ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവിടെ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കുറച്ച് സമയം ചെലവഴിക്കണമെന്നുള്ളവര്ക്ക് പറ്റിയ സ്ഥലമാണിത്.