ബിലാവല്‍ താലൂക്കിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നാണ് മങ്കോട്ടെ. ഇവിടം രാംകോട്ടെ എന്ന പേരിലും അറിയപ്പെടുന്നു. മാനകദേവ രാജാവ് സ്ഥാപിച്ച ഈ ചെറുപട്ടണം ഒരു കുന്നിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. 1272-1314 കാലഘട്ടത്തില്‍ ജമ്മു ഭരിച്ച നരസിംഗ് ദേവിന്റെ പിന്‍ഗാമിയായിരുന്നു മാനകദേവ രാജാവ്. ബസന്തെര് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മാങ്കോട്ടെയുടെ പേര് രാംകോട്ടെ എന്നാക്കി മാറ്റിയത് സുചേത് സിംഗ് രാജാവാണ്. 1822 മുതല്‍ 1843 വരെ ഇദ്ദേഹം ജമ്മുവിലെ ഭരണാധികാരിയായിരുന്നു.