1969ല്‍ നിര്‍മ്മിതമായ സപ്‌ത സരോവര്‍ ക്ഷേത്രം കഠുവാ ജില്ലയിലെ കൃഷ്‌ണനഗര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. മുന്‍ സഹമന്ത്രിയായ ഭഗത് ചജ്ജു റാം ആണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നല്‍കിയത് ചൗധരി ഹരിസിംഗും ചൗധരി ദേവിദത്തയുമാണ്.
സപ്‌തര്‍ഷിമാരുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്ര പരിസരത്ത് ഒരു പാഠശാലയുണ്ട്. ഇവിടെ ഒരു സത്രവും കാണാന്‍ കഴിയും.