ലഖിംപുര്‍ ജില്ലയില്‍ ധോല്പൂരിനടുത്ത കതാനി ഗ്രാമത്തില്‍ ഇടതൂര്‍ന്ന വനത്തിന്‍െറയും പച്ച വിരിച്ച് നില്ക്കുന്ന തെയില തോട്ടങ്ങളുടെയും മധ്യെയാണ് ഈ ചെറുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കണ്ടെടുത്ത ലിഖിതങ്ങള്‍ പ്രകാരം 1605ല്‍ ജനിച്ച് 1665ല്‍ മരണമടഞ്ഞ കേശബ്സരണ് ബതൗകുച്ചിയ അതായാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ബതൗകുച്ചിതാന് എന്ന് ക്ഷേത്രത്തിന് പേര് ലഭിച്ചത് ഇതുമൂലമാണ്. സഞ്ചാരികളെ കൂടാതെ ആസാമിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും അനുഗ്രഹം തേടി ധാരാളം വിശ്വാസികള്‍ ഇവിടെയത്തൊറുണ്ട്. ആസാമിന്‍െറ യഥാര്‍ഥ പ്രകൃതി ഭംഗിക്കൊപ്പം അഹം രാജവംശത്തിന്‍െറ കാലത്തെ ശില്‍പ്പഭംഗിയുടെ മനോഹാരിത ആസ്വദിക്കാനും ക്ഷേത്രത്തിലെ സന്ദര്‍ശനം വഴി കഴിയും.