വൈഷ്ണവാചാര്യനായ ശ്രീമന്ത ശങ്കരദേവയുടെ പ്രമുഖ ശിഷ്യന്മാരില് ഒരാളായ ശ്രീ മാഥബ്ദേബിന്െറ ജന്മസ്ഥലമാണ് ഇവിടം. ലഖിംപൂര്‍ ജില്ലയിലെ ബോര്ബലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലെതേക്കു പുക്രി എന്നും അറിയപ്പെടാറുണ്ട്.
1489ല്‍ ജനിച്ച മാഥബ്ദേബാണ് വൈഷ്ണവ സംസ്കാരം ആസാമില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നാണ് കരുതപ്പെടുന്നത്. ശങ്കരദേവയുടെ മരണശേഷം ആസാമിലെ വൈഷ്ണവ വിശ്വാസികള്‍ തങ്ങളുടെ ഗുരുവായി കണ്ടിരുന്നയാളാണ് മാഥബ് ദേബ്. ആസാമീസ് ഹൈന്ദവാരാധനാലയങ്ങളായ നാംഗാരകളില് ഇന്നും ചൊല്ലുന്ന മതപരമായ സൂക്തങ്ങള്‍ രചിച്ചതും ശ്രീ മാഥബ് ദേബ് ആണ്. മാഥബ്ദേബിന്െറ കാലത്തുള്ള വിശുദ്ധപുസ്തകങ്ങളും പുരാതന ലിഖിതങ്ങളും ഇവിടെയത്തെുന്ന സന്ദര്ശകന് കാണാനാകും.