ചോരഭാരി ബാമക് ഹിമാനിക്ക് സമീപമാണ് ചോരഭാരി താല് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3900 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. കേദാര്‍നാഥ്, കീര്‍ത്തി സ്ഥംഭ് പീക്ക് എന്നിവയുടെ ചുവട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്ന് ഹിമാലയന്‍ നിരകളുടെ മനോഹാരിത ആസ്വദിക്കാം. മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം തടാകത്തിലായി നിമഞ്ജനം ചെയ്തിട്ടുണ്ട്. അതില്‍ പിന്നീട് ഇവിടം ഗാന്ധി സരോവര്‍ എന്ന് കൂടി അറിയപ്പെട്ടു തുടങ്ങി.
പുരാണങ്ങള്‍ പ്രകാരം പഞ്ച പാണ്ടവരില്‍ മൂത്തയാളായ യുധിഷ്ടിരന് ഇവിടെ നിന്നാണ് സ്വര്‍ഗാരോഹണം നടത്തിയത്. ഏകദേശം 3 കിലോമീറ്റര്‍ ട്രെക്കിംഗ് പാതയിലൂടെ ഇവിടെ എത്താം. കേദാര്‍നാഥിലെ ഇരുമ്പ് പാലം വഴി നേരിട്ടും ഗാന്ധി സരോവറിലേക്ക് എത്താന്‍ സാധിക്കും. പോകുന്ന വഴിയില്‍ തന്നെ മനോഹരമായ വെള്ളച്ചാട്ടവും മറ്റും കാണുകയും ചെയ്യാം. പ്രധാനമായും പുലര് കാല വേളയില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉചിതം.